എറണാകുളം: കള്ളന്മാർ ശബരിമലയിലെ അയ്യപ്പൻ്റെ സ്വർണം അടിച്ചുമാറ്റിയെന്നും ദൈവത്തിൻ്റെ സ്വന്തം നാട്ടില്‍ ദൈവം സുരക്ഷിതൻ അല്ലെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
മലയാളത്തിലാണ് നിർമല സീതാരാമൻ ഇത് പറഞ്ഞത്. കൊച്ചിയില്‍ എൻഡിഎ തെരെഞ്ഞുടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.
എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തിലെ സാമ്പത്തിക അവസ്ഥ മോശം അവസ്ഥയിലാക്കി. വ്യവസായ മേഖലയാകെ തകർന്നു കിടക്കുകയാണ്. സംരഭകർക്ക് കേരളത്തില്‍ നില്‍ക്കാനാകുന്നില്ല. അതിനുദാഹരണമാണ് സാബു എം ജേക്കബ്.
തൊഴില്‍ മേഖലകള്‍ ഉണ്ടാകുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. സിപിഎം അംഗത്വമുള്ളവർക്ക് മാത്രമാണ് അവസരങ്ങള്‍ ലഭിക്കുന്നത്.
തൊഴിലാളികള്‍ക്കായി കേന്ദ്ര സർക്കാർ അനുവദിച്ച ആശുപത്രിക്ക് അനുമതി നല്‍കിയിട്ടില്ല. നീതി അയോഗിൻ്റെ പഠനത്തില്‍ കേരളത്തില്‍ പണപ്പെരുപ്പം കുടുന്നു.
കേരളം കടം വേഗത്തില്‍ കൂടുന്ന സ്ഥലമായി മാറിയെന്നും നിർമല സീതാരാമൻ പറഞ്ഞു. അതേസമയം ജിബി പാത്തിക്കലിന്റെ റോഡ് ഷോയാണ് ആദ്യത്തെ പരിപാടി.

Post a Comment