'ഒട്ടും പ്രായോഗികമല്ല'; കോണ്‍ഗ്രസിന്‍റെ വമ്പൻ വാഗ്ദാനത്തെ എതിര്‍ത്ത് എൻഡിഎ സ്ഥാനാര്‍ത്ഥി ആതിര



കോട്ടയം: കോണ്‍ഗ്രസിന്‍റെ ഇന്ദിര ഗ്യാരന്‍റിയില്‍ ഉള്‍പ്പെടുന്ന കെഎസ്‌ആ‍ർടിസി ബസിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര വാഗ്ദാനത്തെ വിമര്‍ശിച്ച്‌ ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍.


ആ വാഗ്ദാനം നടപ്പിലാകുമെന്ന് തോന്നുന്നില്ലെന്ന് ആതിര പറഞ്ഞു. ഇപ്പോഴാണ് കെഎസ്‌ആർടിസി ഒന്ന് പച്ച പിടിച്ചത്. ആരും ഒരു ഫ്രീയും തരേണ്ടെന്നാണ് ജനങ്ങള്‍ തന്നോട് പറഞ്ഞത്. പൈസ കൊടുത്ത് പോകാൻ തയാറാണെന്ന് എല്ലാവരും പറഞ്ഞു. ഓരോ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിനൊക്കെയുള്ള പരിഹാരമാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് തന്നോട് ജനങ്ങള്‍ പറഞ്ഞു. കെഎസ്‌ആർടിസി ഇപ്പോള്‍ നല്ല രീതിയില്‍ ആയി വരുന്നതേയുള്ളൂ. കോണ്‍ഗ്രസിന്‍റെ പ്രായോഗികമല്ലെന്നും ആതിര ഡി നായര്‍ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post