ഇടുക്കി: കാഞ്ഞർ സ്വദേശിനിയായ വിശാലാക്ഷി പാമ്പുകടിയേറ്റ് മരിച്ചു. 75 വയസ്സായിരുന്നു. വീടിന് സമീപത്ത് വെച്ചാണ് കടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നുതന്നെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ പാമ്പുകടി മരണമാണിത്. കണ്ണൂർ മുതുകുടയിൽ പാമ്പുകടിയേറ്റ് കെ. നഫീസ (70) ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് വീട്ടിൽ വെച്ച് ഇവർക്ക് പാമ്പുകടിയേറ്റത്.
അതേസമയം, എറണാകുളം ചെറായി റിസോർട്ടിൽ താമസത്തിനെത്തിയ യുവതിക്കും ഇന്ന് പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശിനിയായ ശർമിളയുടെ കാലിലെ പാദവിരലിലാണ് കടിയേറ്റത്. ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് മഞ്ഞാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment