തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ 58 കോടി രൂപയുടെ വസ്തുവകകള്‍ പിടികൂടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളിലാണ് ഇത്രയധികം വസ്തുക്കള്‍ പിടിച്ചെടുത്തത്. എട്ടു കോടി രൂപയുടെ കറന്‍സി, രണ്ടു കോടി രൂപ വിലമതിക്കുന്ന 68,432 ലിറ്റർ മദ്യം, 41 കോടി രൂപയുടെ മയക്കുമരുന്ന്, ഒരു കോടി രൂപവിലമതിക്കുന്ന അമൂല്യ ലോഹങ്ങള്‍, സൗജന്യ വിതരണത്തിനെത്തിച്ച അഞ്ചു കോടി രൂപയുടെ വസ്തുക്കള്‍ എന്നിവയാണ് പിടികൂടിയത്.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ 651.51 കോടി രൂപയുടെ വസ്തുവകകള്‍ പിടികൂടിയിട്ടുണ്ട്. കഴിഞ്ഞമാസം 26 മുതലുള്ള കണക്കാണിത്.
തുടർന്നും പരിശോധനകള്‍ കർശനമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Post a Comment