യുദ്ധത്തിൽ അമേരിക്കയെ സഹായിച്ചില്ല, നൽകിവരുന്ന സമ്പത്തിക സഹായം നിർത്തും; നാറ്റോയ്ക്കെതിരെ ട്രംപ്

 


ഇറാനെതിരായ യുദ്ധത്തിൽ പിന്തുണ നൽകിയില്ലെന്ന് ആരോപിച്ച് നാറ്റോയ്ക്കെതിരെ രൂക്ഷ വിമർശനമുയർത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് ഉപരോധത്തിൽ ഇറാനെ നേരിടാൻ അമേരിക്കയ്ക്ക് സൈനിക സഹായം നൽകിയില്ലെന്നും വിഷയത്തിൽ ഇടപെടണമെന്ന് നാറ്റോയോടും സഖ്യകക്ഷികളോയും തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. നാറ്റോയ്ക്കു വേണ്ടി അമേരിക്ക ഒരു വർഷം നൂറുകണക്കിന് ബില്യൺ ഡോളർ ചെലവഴിക്കുന്നുണ്ടെന്നും എന്നിട്ടും പ്രതിസന്ധിഘട്ടത്തിൽ അമേരിക്കയെ നാറ്റോ സഹായിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു. ഇനി മുതൽ അമേരിക്ക നാറ്റോയ്ക്കായി സംഭാവന നൽകില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. 'നമ്മൾക്ക് വേണ്ടി ഒന്നു ചെയ്യുന്നില്ലെങ്കിൽ പിന്നെന്തിനാണ് നമ്മൾ അവർക്കായി ചെലവാക്കുന്നതെന്നായിരുന്നു' ട്രംപിൻ്റെ പ്രസ്താവന.


അതേസമയം അമേരിക്കയുടെ പത്ത് ദിവസത്തെ താത്കാലിക വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ഇറാനെ കടന്നാക്രമിച്ച് ഇസ്രയേൽ. ഇറാൻ്റെ ആണവ കേന്ദ്ര പ്രദേശത്താണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാൻ്റെ അർഡാക്കൻ യെല്ലോകേക്ക് പ്ലാന്റിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആണവ ചോർച്ചയില്ലെന്നാണ് ഇറാൻ്റെ ആറ്റോമിക് എനർജി ഓർഗനൈസേഷൻ അറിയിച്ചത്.

Post a Comment

Previous Post Next Post