വിദ്യാര്‍ത്ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാൻ നിർത്തിയിട്ടതിന് പിന്നാലെ തീപിടിച്ചു; സംഭവം കോഴിക്കോട്

 


വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു. കോഴിക്കോട് കുന്നമംഗലത്താണ് സംഭവം. വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വിട്ടതിനു ശേഷം മടങ്ങിയെത്തി നിര്‍ത്തിയിട്ട ഉടനെയാണ് വാഹനത്തില്‍ നിന്ന് തീ ഉയര്‍ന്നത്. കോണോട്ട് തൂമ്പറ്റച്ചാലില്‍ അബ്ദുറഹിമാന്‍ എന്നയാളുടെ വീടിന് മുന്‍പിലാണ് വാഹനം നിര്‍ത്തിയിരുന്നത്. പ്രദേശവാസികള്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇന്ധന ടാങ്കിലേക്ക് തീ പടര്‍ന്നതോടെ ആളിപ്പടരുകയായിരുന്നു. ഇത് വാന്‍ നിര്‍ത്തിയിട്ടിരുന്ന വീടിന്‍റെ ഒരു ഭാഗത്തേക്കും വ്യാപിച്ചു. തുടര്‍ന്ന് വെള്ളിമടുകുന്ന് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. പ്രദീഷ് കാട്ടില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാന്‍ ആണ് കത്തി നശിച്ചത്. അബ്ദുറഹ്‌മാന്‍റെ വീട്ടില്‍ പ്രദീഷ് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പ്രദീഷിന്‍റെ വാന്‍ കോണോട്ട് എല്‍പി സ്‌കൂളിന് വേണ്ടി സര്‍വീസ് നടത്തുകയായിരുന്നു.

Post a Comment

Previous Post Next Post