കൊച്ചി: സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫ് ആവേശമാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍.
മണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുളളതെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും മറിയ ഉമ്മന്‍ പറഞ്ഞു. എല്‍ഡിഎഫിന് ഡീല്‍ അല്ലാതെ മറ്റെന്താണ് ഉളളതെന്ന് മറിയ ഉമ്മന്‍ ചോദിച്ചു. കൊച്ചി മെട്രോ തന്റെ പിതാവ് ഉമ്മന്‍ചാണ്ടിയുടെ വികസനത്തിന്റെ നേര്‍ക്കാഴ്ച്ചയാണെന്നും ഭരണം മാറിയതുകൊണ്ട് ഉദ്ഘാടനം ചെയ്യാന്‍ കഴിയാതെ പോയതാണെന്നും മറിയ ഉമ്മന്‍ പറഞ്ഞു.
അപ്പയുടെ ശിഷ്യന് വേണ്ടി മെട്രോയില്‍ പ്രചാരണത്തിന് വന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദീപക് ജോയ്‌യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തായിരുന്നു മറിയ ഉമ്മന്റെ പ്രതികരണം.
'സംസ്ഥാനത്ത് എല്ലായിടത്തും യുഡിഎഫിന് അനുകൂലമായ പ്രതികരണമാണുളളത്. പത്തുവര്‍ഷത്തെ ദുര്‍ഭരണത്തില്‍ നിന്ന് ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഒന്നും ചെയ്തില്ലെങ്കിലും യുഡിഎഫ് അധികാരത്തിലേറും എന്നത് ഉറപ്പാണ്. അവര്‍ക്ക് ഡീല്‍ മാത്രമേയുളളു.
എല്‍ഡിഎഫ് പറയുന്നത് എല്‍ഡിഎഫല്ലാതെ മറ്റാരുണ്ട് എന്നാണ്. ഞാനവരോട് ചോദിക്കുന്നത് ഡീല്‍ അല്ലാതെ മറ്റെന്താണ് അവര്‍ക്കുളളത് എന്നാണ്. സാധാരണ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ഏത് മണ്ഡലത്തില്‍ പോയാലും അത് പ്രതിഫലിക്കുന്നുണ്ട്'- മറിയ ഉമ്മന്‍ പറഞ്ഞു.

Post a Comment