തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗണേഷ് കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നു; യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി



പത്തനാപുരത്ത് കെ ബി ഗണേഷ്കുമാറിനെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച്‌ നടത്തുന്ന മൈക്ക് അനൗണ്‍സ്മെന്റിലൂടെ വ്യക്തിഹത്യ നടത്തുന്നു എന്നാണ് പരാതി. ഈ അനൗണ്‍സ്മെന്റ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണെന്ന് പരാതിയില്‍ പറയുന്നു. 

സംഭവത്തില്‍ വരണാധികാരിക്ക് എല്‍ഡിഎഫ് പരാതി നല്‍കി. അനൗണ്‍സ്മെന്റ് നടത്തുന്ന വാഹനം പിടിച്ചെടുക്കണം എന്നാണ് ആവശ്യം.


പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാണ് കെ ബി ഗണേഷ്കുമാർ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി സ്ഥാനാർത്ഥിയെ വ്യക്തിഹത്യ നടത്തി അനൗണ്‍സ്മെന്റ് നടത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. 

കുന്നിക്കോട്, ചെങ്ങമനാട്, വെട്ടിക്കവല, പത്തനാപുരം എന്നീ മേഖലകളിലൂടെ തെരഞ്ഞെടുപ്പ് അനൗണ്‍സ്മെന്റ് നടത്തുന്ന വാഹനത്തിലാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും ഈ വാഹനം പിടിച്ചെടുക്കണം എന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

Post a Comment

Previous Post Next Post