വിറക് ശേഖരിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം, സംഭവം മൂന്നാറിൽ

 


മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ എസ്റ്റേറ്റിൽ താമസിക്കുന്ന നടരാജനാണ് മരിച്ചത്. വിറക് ശേഖരിക്കാൻ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു. മരണം കാട്ടാന ആക്രമണത്തിലെന്നാണ് സംശയം. പരിശോധനകൾക്ക് ശേഷമെ കാട്ടാന ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുവെന്ന് വനംവകുപ്പ് പറഞ്ഞു.

Post a Comment

Previous Post Next Post