തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്ഥാനാർഥി സുധീർ കരമനയുടെ പ്രചരണത്തിന് ആൻ്റണി രാജു ഇറങ്ങും. ഇന്ന് രാവിലെ നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവെൻഷൻ ആൻ്റണി രാജു ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണി സീറ്റ് ഏറ്റെടുത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരണത്തിന് എത്തിയിരുന്നില്ല. അതിനിടയിൽ വീഡിയോ സന്ദേശത്തിലൂടെ സുധീർ കരമനയ്ക്ക് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സിപിഎം നടത്തിയ അനുരഞ്ജന ശ്രമങ്ങൾ വിജയം കണ്ടതോടെ ആൻറണി രാജു പ്രചരണത്തിന് ഇറങ്ങുന്നത്.
അതേസമയം, ആന്‍റണി രാജുവിന്‍റെ മണ്ഡലം സുധീര്‍ കരമനയിലൂടെ നിലനിര്‍ത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ്. തിരുവനന്തപുരം സെന്‍ട്രലിൽ വിജയിക്കുമെന്ന ആത്മവിശ്വാസം കരമന ജയൻ പ്രകടിപ്പിച്ചു. സിറ്റിങ് എംഎൽഎ ആന്‍റണി രാജുവിന് തൊണ്ടി മുതൽ കേസിലെ കോടതി വിധിയെ തുടര്‍ന്ന് മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സുധീര്‍ കരമനെയെ മത്സരിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചത്.

Post a Comment