ഫരീദാബാദിൽ കൂട്ടബലാത്സംഗത്തിന് ഇരയായ അതിജീവിതയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് ഡോക്ടർമാർ. അതിജീവിതയുടെ ഒരു കണ്ണ് പൂർണമായും തകരാറിലായി. കൂടാതെ തലയ്ക്കും കാര്യമായ പരിക്കുണ്ട്. പീഡനം എതിർത്തപ്പോൾ യുവതിയെ പ്രതികൾ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് ഉണ്ടായ പരിക്കുകളുമുണ്ട്. ജീവന് ഭീഷണിയില്ലെങ്കിലും ആരോഗ്യ നിലയിൽ പ്രശ്നങ്ങളുണ്ട് എന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. സംഭവത്തില്‍ പ്രതികൾ ഉപയോഗിച്ച വാൻ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ വിഷയം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. സംഭവത്തിന് പിന്നാലെ ഹരിയാനയിലെ ക്രമസമാധാനം തകർന്നെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരവേ യുവതി കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനില്‍ക്കുമ്പോഴാണ് സംഭവം. വാനിലെത്തിയ ഇരുവര്‍ സംഘം യുവതിയോട് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഗുരുഗ്രാമിലേക്ക് വാഹനമെടുക്കുകയും ഒരു കുന്നിന്‍റെ ഭാഗത്ത് വെച്ച് യുവതിയെ അക്രമികൾ പീഡിപ്പിക്കുകയുമായിരുന്നു. ഓടിക്കൊണ്ടിരുന്ന വാനില്‍ വെച്ചും യുവതിയെ പ്രതികൾ ബലാത്സംഗം ചെയ്തതു. ബലാത്സംഗത്തിന് ശേഷം യുവതിയെ അക്രമികൾ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Post a Comment