പേരൂർക്കട ഇഎസ്‌ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയിട്ട് മാസങ്ങൾ; ദുരിതത്തിലായി രോഗികൾ

 


തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങി രോഗികൾ ദുരിതത്തിൽ. മാസങ്ങളായി കീ ഹോൾ സർജറി നടക്കുന്നില്ല. ലാപ്രോസ്കോപ്പി മെഷീൻ തകരാറിലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇഎസ്ഐ പരിരക്ഷയുള്ള രോഗികൾ ആശ്രയിക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയാണ് പേരൂർക്കട ഇഎസ്ഐ ഹോസ്പിറ്റൽ. മാസങ്ങളോളമായി ഇവിടെ കീഹോൾ ശസ്ത്രക്രിയ മുടങ്ങിയിട്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പോലും നിലവിൽ ശസ്ത്രക്രിയ നടക്കുന്നില്ല.


ലാപ്രോസ്കോപ്പി മെഷീൻ തകരാറിലായതിനാൽ ഇത് പരിഹരിക്കാൻ നാല്പതിനായിരം രൂപ വേണം. പണം ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ട് ദിവസം കുറച്ചായി. പ്രശ്നം പരിഹരിച്ചാൽ സർജറി തുടങ്ങാം. എന്നാൽ ആരോഗ്യവകുപ്പിൽ നിന്ന് തുടർനടപടി ഇല്ലെന്നാണ് ഡോക്ടർമാരും പറയുന്നത്. മറ്റു സർജറികൾക്ക് സ്വകാര്യ ആശുപത്രികൾ അടക്കം റഫർ ചെയ്യുമെങ്കിലും ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്ക് അത്തരം നടപടി പാടില്ല എന്നാണ് നിയമം. അതിനാൽ രോഗികൾ ആശങ്കയിലാണ്.

Post a Comment

أحدث أقدم