ലോഡ്ജില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും അര്‍ദ്ധനഗ്നരാക്കി വീഡിയോ ചിത്രീകരിച്ചു; സംഭവം മഞ്ചേശ്വരത്ത്, ഒരാൾ പിടിയിൽ

 


ലോഡ്ജില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും ഭീഷണിപ്പെടുത്തി ഒപ്പമിരുത്തി വീഡിയോ പകര്‍ത്തുകയും ഫോട്ടോ എടുത്ത് പണം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഒരു പ്രതി അറസ്റ്റില്‍. ഹൊസങ്കടി കടമ്പാറിലെ ആരിഷി(40)നെയാണ് അറസ്റ്റ് ചെയ്തത്. 14ആം തീയതി ഉച്ചക്ക് 12 മണിക്ക് യുവതിയും ആണ്‍സുഹൃത്തും താമസിച്ച ലോഡ്ജ് മുറിയിലേക്ക് മൂന്നംഗ സംഘം അതിക്രമിച്ച് കയറുകയും ഇരുവരെയും ഒരുമിച്ചിരുത്തി അർദ്ധനഗ്ന വീഡിയോ ചിത്രീകരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പണം തന്നില്ലെങ്കില്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും യുവാവിന്റെ കൈയ്യിലുണ്ടായിരുന്ന 5000 രൂപയും മൊബൈല്‍ ഫോണും സംഘം കൈക്കലാക്കിയെന്നുമാണ് കേസ്. ഈ സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. പിന്നാലെ മംഗളൂരുവില്‍ നിന്നാണ് ശനിയാഴ്ച രാത്രിയിൽ ഒരാൾ പിടിയിലായത്.

Post a Comment

أحدث أقدم