നാദാപുരത്ത് മുല്ലപ്പള്ളിയാണെങ്കിൽ നിലംതൊടാതെ തോൽപ്പിച്ചിരിക്കും; ലീഗിന് മുന്നറിയിപ്പ് പോസ്റ്ററുകൾ

 


മുതിർന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടിൽ പോസ്റ്ററുകൾ. നാദാപുരം മണ്ഡലത്തിലാണ് സേവ് കോൺഗ്രസിൻ്റെ പേരിൽ പോസ്റ്റർ പതിച്ചിരിക്കുന്നത്. നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർഥിയെങ്കിൽ നിലം തൊടാതെ തോൽപിച്ചിരിക്കുമെന്നാണ് പോസ്റ്ററിൽ പറയുന്നത്. മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന മുസ്ലിം ലീഗ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണിതെന്നും പോസ്റ്ററിലുണ്ട്. സേവ് കോൺഗ്രസിന്‍റെ പേരിൽ മുക്കാളി, ചോമ്പാല എന്നിവിടങ്ങളിലാണ് പോസ്റ്റർ പതിച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീനിയർ നേതാക്കളും മത്സരിക്കണമെന്ന് കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. പിന്നാലെയാണ് പോസ്റ്റർ വന്നത്.


മുല്ലപ്പള്ളി രാമചന്ദ്രന് എതിരായ പോസ്റ്ററുകൾ ഒട്ടിച്ചവരിൽ പാർട്ടിക്കാർ ഉൾപ്പെട്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്ന് പിസി വിഷ്ണുനാഥ് പ്രതികരിച്ചു. പിന്നിൽ കോൺഗ്രസുകാർ ഉണ്ടെങ്കിൽ അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കും. പോസ്റ്റർ ഒട്ടിച്ചത് പാർട്ടി എതിരാളികൾ ആണെന്നും വിഷ്ണുനാഥ് ആരോപിച്ചു. 

Post a Comment

Previous Post Next Post