കുറഞ്ഞത് കുതിച്ചുകയറാൻ വേണ്ടി; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന

 


കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. 280 രൂപയുടെ വര്‍ധനവാണ് പവന് ഉണ്ടായിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 20 രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്. രാജ്യാന്തര വിപണിയില്‍ വിലയില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല. രൂപയുടെ മൂല്യവ്യത്യാസമാണ് കേരളത്തില്‍ ഇന്ന് സ്വര്‍ണവില കൂടാനുള്ള കാരണമായി കണക്കാക്കുന്നത്. യുഎസ് - ഇറാന്‍ പോരാട്ടത്തിന്റെ പേരില്‍ സ്വര്‍ണവില ഉയരുന്നതായാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ കാരണം. എന്നാല്‍ ഈ സംഘര്‍ഷം രമ്യതയില്‍ എത്തിയിട്ടും വില ഉയരുകയാണ് ചെയ്യുന്നത്.


സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13180 രൂപയില്‍ എത്തിയിട്ടുണ്ട്. ഒരു പവന് 105440 രൂപയാണ് ഇന്നത്തെ വില. പവന് 280 രൂപയാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10835 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 86680 രൂപയും. വെളളിയുടെ വില ഇന്നും കൂടിതന്നെയാണ് നില്‍ക്കുന്നത്. ഒരു ഗ്രാമിന് 295 രൂപയും 10 ഗ്രാമിന് 2950 രൂപയുമായി. വെള്ളി വില പുതുവര്‍ഷത്തില്‍ ഏറ്റവും വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഈ മാസം 17.50 ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ വെള്ളിയുടെ വില 24 ശതമാനത്തിലധികം ഉയര്‍ന്നു.


Post a Comment

أحدث أقدم