തിരുവനന്തപുരം: പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ. എംഎല്‍എ വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗണ്‍സിലർ ബോർഡ് സ്ഥാപിച്ചത്. നെയിം ബോർഡിൻറെ ചിത്രങ്ങളും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.
ആർ ശ്രീലേഖക്കെതിരെ മുഖ്യമന്ത്രിക്ക് അഭിഭാഷകൻ പരാതി നല്‍കിയ സംഭവത്തിലും അവർ ഫേസ്ബുക്കില്‍ പ്രതികരിച്ചു.പരിഹാസ പോസ്റ്റുമായി ആർ. ശ്രീലേഖ രംഗത്തെത്തി.
ഏതോ ഒരു കമ്യൂണിസ്റ്റ് വക്കീല്‍ മുഖ്യമന്ത്രിക്ക് തനിക്കെതിരെ പരാതി നല്‍കി. എംഎല്‍എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറിയെന്നാണ് പരാതി. അനന്തര നടപടിക്ക് പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി എന്നാണ് അറിയുന്നത്. ഇതിനെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നതെന്നും അവർ ഫേസ്ബുക്കില്‍ പറഞ്ഞു.

Post a Comment