സിസിടിവി ക്യാമറകൾ തുണി ഉപയോഗിച്ച് മറച്ചു; മൂവാറ്റുപുഴയിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം


മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. പുലർച്ചെ പൂജാരി എത്തിയപ്പോഴാണ് ഭണ്ഡാരങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയത്.

ക്ഷേത്ര വളപ്പിലെ സർപ്പ പ്രതിഷ്ഠക്കും നാഗ പ്രതിഷ്ഠയ്ക്ക് മുന്നിലുണ്ടായിരുന്ന ഭണ്ഡാരങ്ങൾ മോഷണം നടത്തിയത്.

തുടർന്ന് വിവരം ക്ഷേത്ര കമ്മിറ്റി അധികൃതരെയും പോലീസിനെയും അറിയിച്ചു. സിസിടിവി ക്യാമറകൾ പ്രതി തുണി ഉപയോഗിച്ച്‌ മറച്ച ശേഷമാണ് കവർച്ച നടത്തിയിരിക്കുന്നത്.

ക്ഷേത്രത്തിന് പുറത്തുള്ള ഒരു സിസിടിവിയില് പ്രതിയുടെ ദൃശ്യങ്ങൾ അവ്യക്തമായി പതിഞ്ഞിട്ടുണ്ട്.

Post a Comment

أحدث أقدم