കൊച്ചി: ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന നടത്തിയിരുന്ന സംഘത്തെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു.
1.270 കിലോഗ്രാം കഞ്ചാവാണ് പ്രതികളിൽ നിന്നും പിടികൂടിയത്. തലശ്ശേരി ന്യൂമാഹി കുറിച്ചി സ്വദേശി നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെംപിൾ ഗേറ്റ് പൂവളപ്പ് സ്ട്രീറ്റ് സ്വദേശി ദേവാ സതീഷ് (21), അമ്പലപ്പുഴ സ്വദേശി എം ദേവിക (22) എന്നിവരാണ് പിടിയിലായത്.
ചാത്താരി വൈമീതി റോഡിലുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ അനക്സ് ഭാഗത്തുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഹിൽപാലസ് ഇൻസ്പെക്ടർ എം റിജിൻ തോമസിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെകെ ബാലചന്ദ്രൻ, എംആർ സന്തോഷ് കുമാർ, എഎസ്ഐ ഉമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെഎസ് ബൈജു, കെകെ ശ്യാംലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ സിജിത്ത്, ശാന്തി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

إرسال تعليق