ഇടുക്കി: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അനാസ്ഥയിലും പ്രതിഷേധിച്ച് ഇടുക്കി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരത്തിലേക്ക്.
അത്യാധുനിക ഓപ്പറേഷന്‍ തിയേറ്ററുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കുക, കാംപസിനുള്ളിലെ തകര്‍ന്ന റോഡുകള്‍ ടാറിങ് നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം ശക്തമാകുന്നത്.
മൂന്ന് വര്‍ഷമായിട്ടും പഠനസൗകര്യമില്ല
ക്ലാസുകള്‍ ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ രീതിയിലുള്ള പഠന സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി. നിലവില്‍ ജില്ലാ ആശുപത്രിയിലെ ഏക ഓപറേഷന്‍ തിയേറ്ററിനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. ആറ് മോഡുലാര്‍ തിയേറ്ററുകളുള്ള കോംപ്ലക്‌സിന്റെ നിര്‍മാണം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണെങ്കിലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
നിര്‍മ്മാണ ചുമതലയുള്ള കിറ്റ്‌കോ (KITCO) വരുത്തിയ പിഴവുകളാണ് പണികള്‍ വൈകാന്‍ കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പൈപ്പ് ലൈന്‍ അശാസ്ത്രീയത: ഒ.ടികളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ സ്ഥാപിച്ച പൈപ്പുകളുടെ സ്ഥാനം മാറിയതിനെ തുടര്‍ന്ന് അവ മാറ്റിസ്ഥാപിക്കുന്ന പണികള്‍ ഇഴഞ്ഞു നീങ്ങുകയാണ്.
ഇതിനായി 3.5 കോടി രൂപ അനുവദിച്ചിട്ടും പണി തീരാത്തതിനാല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ കഴിയുന്നില്ല. തിയേറ്ററുകള്‍ക്ക് ആവശ്യമായ 11 കെവി ലൈനിന്റെ പണികളും ഇതുവരെ തുടങ്ങിയിട്ടില്ല.

إرسال تعليق