ജാമ്യം നിഷേധിച്ചത്തോടെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; ഓണ്‍ലൈനായി മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കും



കൊച്ചി: ബാലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.

ഉത്തരവിന്റെ പകർപ്പ് കിട്ടുന്നത്തോടെ ഓണ്‍ലൈനായി മുൻകൂർ ജാമ്യാപേക്ഷ നല്‍കാനാണ് രാഹുലിന്റെ നീക്കം. 

ഹര്‍ജി നാളെ ഉച്ചയോടെ ബെഞ്ചില്‍ കൊണ്ടുവരാൻ കഴിയുമോ എന്നതടക്കം പരിശോധിച്ചു വരികയാണ്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുലിന് വേണ്ടി ഹാജരാക്കുക എന്നാണ് വിവരം. 

അതേസമയം രാഹുലിനായി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം തുടരുന്ന സാഹചര്യത്തിലും കീഴടങ്ങാനുള്ള സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്. രാഹുലുമായി ബന്ധപ്പെട്ടവര്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ ഹൈക്കോടതി അഭിഭാഷകരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നുവെന്നാണ് വിവരം. ജാമ്യം നിഷേധിക്കാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഹൈക്കോടതി സമീപിക്കാനുള്ള നീക്കം നടത്തിയത്.

Post a Comment

أحدث أقدم