തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് ചരിത്ര വിജയം നേടും, മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് എം.എ. ബേബി



തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും എം.എ. ബേബി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ പൊതുവെ ഇടതനുകൂലമായി മികച്ച മുന്നേറ്റം ഉണ്ടാകാറുണ്ട്. അത് തന്നെ ഇത്തവണയും പ്രതീക്ഷിക്കുകയാണ്. പൊതു രാഷ്ട്രീയ സ്ഥിതി തിരഞ്ഞെടുപ്പില്‍ ചർച്ചയാകും. വർഗീയതക്കെതിരെ ഒരു ജനവിധിയാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്.

ശബരിമല സ്വർണ്ണക്കൊള്ള വിഷയവും തിരഞ്ഞെടുപ്പില്‍ ചർച്ചയാകുമെന്നും എന്നാല്‍ ഈ വിഷയത്തില്‍ ഇടതുമുന്നണിക്ക് അഭിമാനമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




Post a Comment

Previous Post Next Post