പത്ത് ദിവസത്തോളം പഴക്കം! ഏരൂർ ഓയില്‍ പാം തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പൊലീസ്



കൊല്ലം : ഏരൂർ ഓയില്‍ പാം തോട്ടത്തില്‍  തൂങ്ങിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ബി ഡിവിഷനിലെ രണ്ടാം ഫീല്‍ഡില്‍ ഉള്‍പ്പെട്ട നഞ്ചിൻകയത്താണ്  മൃതദേഹം കണ്ടത്.

പത്ത് ദിവസത്തോളം പഴക്കമുള്ള പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മീൻ പിടിക്കാൻ എത്തിയ യുവാക്കളാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് രൂക്ഷ ഗന്ധം നിറഞ്ഞതോടെ നടത്തിയ തിരച്ചിലില്‍ സമീപത്തെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് ഏരൂർ പൊലീസില്‍ വിവരം അറിയിച്ചു. 

പൊലീസും സൈന്റിഫിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മൃതദേഹം പൂർണ്ണമായും അഴുകിയ നിലയിലാണ് കണ്ടെത്തിയത്.

ദിവസങ്ങള്‍ക്ക് മുമ്ബ് ഈച്ചംകുഴി നെല്ലിവിള പുത്തൻവീട്ടില്‍ സോമൻ എന്നറിയപ്പെടുന്ന 75 കാരനായ തോമസ് എന്നയാളെ കാണാതായിരുന്നു. ഏരൂർ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുകയാണ്. മൃതദേഹം തോമസിന്റെതാണോ എന്ന് പരിശോധിക്കുന്നുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.


Post a Comment

أحدث أقدم