പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫിന് അധികാരം: രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വിശ്വസ്തൻ റിനോ പി. രാജന് ജയം

 


പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട നഗരസഭയില്‍ യുഡിഎഫ് അധികാരം ഉറപ്പിച്ചു. യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ജില്ലയിലെ ശ്രദ്ധേയമായ ചില വാർഡുകളിലെ ഫലങ്ങള്‍ പുറത്തുവരുമ്ബോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരില്‍ ഒരാള്‍ക്ക് വിജയവും മറ്റൊരാള്‍ക്ക് പരാജയവുമാണ് നേരിട്ടത്.

പത്തനംതിട്ടയിലെ ഏറത്ത് പഞ്ചായത്ത് ആറാം വാർഡായ കിളിവയലില്‍ യുഡിഎഫ് സ്ഥാനാർത്ഥി റിനോ പി. രാജൻ വിജയിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തനായ റിനോ 240 വോട്ടുകള്‍ നേടിയാണ് വിജയം ഉറപ്പിച്ചത്.

അതേസമയം, പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാർഡില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച ബിബിൻ ബേബി 248 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നിലവിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുമായ ജാസിം കുട്ടിയെയാണ് ബിബിൻ പരാജയപ്പെടുത്തിയത്.


Post a Comment

Previous Post Next Post