ന്യൂഡൽഹി: മുസ്ലീം ദമ്പതികള്‍ വിവാഹമോചനം നേടിയാല്‍ വധുവിന്റെ മാതാപിതാക്കള്‍ നല്‍കുന്ന വിവാഹ സമ്മാനങ്ങള്‍ വരൻ തിരികെ നല്‍കണമെന്ന് സുപ്രീം കോടതി വിധിച്ചു. സമൂഹത്തില്‍ ഇപ്പോഴും പുരുഷാധിപത്യ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭാര്യാപിതാവ് നല്‍കുന്ന സമ്മാനങ്ങള്‍ പുരുഷന് സൂക്ഷിക്കാമെന്ന് പറഞ്ഞ കൊല്‍ക്കത്ത ഹൈക്കോടതി വിധി ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് റദ്ദാക്കിയത്.
1986-ലെ മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമത്തിലെ ഒരു വകുപ്പ് ഉദ്ധരിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഇന്ത്യൻ ഭരണഘടന എല്ലാവർക്കും തുല്യത ലക്ഷ്യമിടുന്നുണ്ടെങ്കിലും അത് ഇതുവരെ പൂർണ്ണമായി നേടിയിട്ടില്ലെന്ന് കോടതി പ്രസ്താവിച്ചു. സാമൂഹിക നീതി മനസ്സില്‍ വെച്ചുകൊണ്ട് കോടതികള്‍ വിധിന്യായങ്ങള്‍ പുറപ്പെടുവിക്കണമെന്നും പരമോന്നത കോടതി വ്യക്തമാക്കി.
വിധിയിലെ പ്രധാന കാര്യങ്ങള്‍
വിവാഹമോചനത്തിനുശേഷം മുസ്ലീം സ്ത്രീകളുടെ അന്തസ്സും സാമ്ബത്തിക സുരക്ഷയും ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് 1986 ലെ നിയമം എന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. ആർട്ടിക്കിള്‍ 21 പ്രകാരമുള്ള സ്ത്രീകളുടെ അവകാശങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ നിയമം വ്യാഖ്യാനിക്കുമ്ബോള്‍ സമത്വം, അന്തസ്സ്, സ്വയംഭരണം എന്നിവയ്‌ക്ക് മുൻഗണന നല്‍കണമെന്ന് ബെഞ്ച് പ്രസ്താവിച്ചു.
എന്തായിരിക്കും പരിണിത ഫലം
പുരുഷാധിപത്യ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്ന ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ത്രീകളുടെ യഥാർത്ഥ ജീവിതാനുഭവങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് ഇത് ചെയ്യണമെന്ന് ബെഞ്ച് പറഞ്ഞു. നിയമത്തിലെ സെക്ഷൻ 3 പ്രകാരം, വിവാഹത്തിന് മുമ്ബോ, വിവാഹത്തിനിടയിലോ, വിവാഹത്തിന് ശേഷമോ, യുവതിയുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഭർത്താവ് അല്ലെങ്കില്‍ ഭർത്താവിന്റെ ബന്ധുക്കള്‍ അല്ലെങ്കില്‍ സുഹൃത്തുക്കള്‍ എന്നിവർ അവള്‍ക്ക് നല്‍കുന്ന എല്ലാ സ്വത്തിലും സ്ത്രീക്ക് അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

إرسال تعليق