പുതുപ്പള്ളിയിൽ കാടുപിടിച്ചുകിടന്ന റബർ തോട്ടത്തിൽ മൂന്നുമാസം മുമ്പ് കാണാതായ വയോധികന്‍റെ അസ്ഥികൂടം; സമീപത്തു നിന്ന് യൂറിന് ബാഗും കണ്ടെത്തി, കാട് വെട്ടിത്തെളിക്കാനെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്



കോട്ടയം: പുതുപ്പള്ളിയിൽ കാടുപിടിച്ചുകിടന്ന റബർ തോട്ടത്തിൽ ദുരൂഹസാഹചര്യത്തിൽ അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി പള്ളത്തോട്ട് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ അസ്ഥികൂടം കണ്ടെത്തിയത്.

തോട്ടത്തിലെ കാട് വെട്ടിത്തെളിക്കാനെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്.

ഇതിന് സമീപത്തു നിന്ന് യൂറിന് ബാഗും കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികൾ സംഭവം കണ്ട ഉടനെ പഞ്ചായത്ത് അംഗത്തെയും കോട്ടയം ഈസ്റ്റ് പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മേൽ നടപടികൾ കൈക്കൊണ്ടു.

മൂന്നുമാസം മുമ്പ് കാണാതായ സമീപവാസിയായ തച്ചുകുന്ന് കടുപ്പിൽ ഇ.ജെ. ചെറിയാന്റെ (74) അസ്ഥികൂടമാണിതെന്ന സംശയം ഉയർന്നതോടെ മകന് ഷെറിന് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 19ന് ഉച്ചയ്ക്ക് 12 നാണ് ചെറിയാനെ വീട്ടിൽ നിന്നു കാണാതായത്.

രോഗിയായിരുന്നതിനാല് യൂറിന് ബാഗ് ഇട്ടിരുന്നതായും സ്ഥിരീകരിച്ചു. സംഭവത്തിൽ ദുരൂഹത ഒന്നുമില്ലെന്നും ഡിഎൻ എ പരിശോധനയെത്തുടർ ന്നു മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും ഈസ്റ്റ് പോലീസ് പറഞ്ഞു.

അതേസമയം, ഗുരുതര ആരോഗ്യ പ്രശ്നങ്ങളാൽ കിടപ്പുരോഗിയായി കഴിഞ്ഞിരുന്ന ചെറിയാന് വീട്ടിൽ നിന്ന് അകലെയുള്ള തോട്ടത്തിൽ എത്തിയതെങ്ങനെയെന്ന സംശയം ഉയരുന്നുണ്ട്.

Post a Comment

أحدث أقدم