മൊബൈല്‍ സുരക്ഷയ്ക്കെന്ന പേരില്‍ കേന്ദ്രസർക്കാർ നിർദേശിച്ച സഞ്ചാർ സാഥി ആപ്പുമായി സഹകരിക്കില്ലെന്ന് ആപ്പിള്‍.
ഐ ഒ എസ് ഇക്കോ സിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ആപ്പിള്‍ വ്യക്തമാക്കി. ആപ്ലിക്കേഷൻ നിർബന്ധമല്ലെന്നും ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഇന്ത്യയില്‍ ഉപയോഗിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് നിർബന്ധമാക്കണമെന്ന നിർദേശമായിരുന്നു കേന്ദ്ര സർക്കാർ ആദ്യ ഘട്ടത്തില്‍ വ്യക്തമാക്കിയിരുന്നത്. വിമർശനം ഉയർന്നതിന് പിന്നാലെ സഞ്ചാർ സാഥി അടിച്ചേല്‍പ്പിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പൗരന്മാരെ നിരീക്ഷിക്കാനുള്ള സർക്കാരിന്റെ പുതിയ നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ആപ്ലിക്കേഷൻ പ്രീ ഇൻസ്റ്റാള്‍ ചെയ്യാൻ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് മൊബൈല്‍ കമ്ബനികള്‍ക്ക് നിർദ്ദേശം നല്‍കിയിരുന്നു. നിർദ്ദേശം പാലിക്കാൻ സ്മാർട്ട്‌ഫോണ്‍ നിർമ്മാതാക്കള്‍ക്ക് മൂന്ന് മാസത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ റിപ്പോർട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനും ആപ്പിലൂടെ കഴിയും.
സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനും ആപ്പിലൂടെ കഴിയുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. നിലവില്‍ വിറ്റു കഴിഞ്ഞ ഫോണുകള്‍ക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ആപ്പ് ലഭ്യമാക്കണമെന്ന് ആണ് കേന്ദ്രസർക്കാറിന്റെ നിർദേശം.

إرسال تعليق