തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മെച്ചപ്പെട്ട പോളിംഗ്; സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 21.78 ശതമാനം പോളിംഗ്



തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ച്‌ ആദ്യ രണ്ടേ കാല്‍ മണിക്കൂറില്‍ രേഖപ്പെടുത്തിയത് 21.78 ശതമാനം പോളിംഗ്.

തിരുവനന്തപുരം കോർപ്പറേഷനില്‍ 13.1ശതമാനവും കൊല്ലം കോർപ്പറേഷനില്‍ 13.4ശതമാനവും കൊച്ചി കോർപ്പറേഷനില്‍ 14.1ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്.

ആദ്യ മണിക്കൂറുകളില്‍ മെച്ചപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ഏഴു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കെഎസ് ശബരീനാഥൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ളവര്‍ രാവിലെ നേരത്തെ തന്നെ വോട്ട് ചെയ്യാനെത്തി.

Post a Comment

Previous Post Next Post