കോട്ടയം : സാക്ഷരതാ മിഷൻ പരീക്ഷയില്‍ മാത്രമല്ല, നൂറ്റി ഒൻപതാം വയസില്‍ സമ്മതിദാന അവകാശം വിനിയോഗിച്ച് തിരുവഞ്ചൂർ തട്ടാരംപറമ്പില്‍ കുട്ടിയമ്മ കോന്തി താരമായി.
ഇന്നലെ ഉച്ചയോടെയാണ് അയർക്കുന്നം പഞ്ചായത്ത് 15ാം വാർഡിലെ തിരുവഞ്ചൂർ എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
കേള്‍വി ശക്തി അല്പം കുറവാണെങ്കിലും പത്രവായന ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സ്വയമേയാണ് ചെയ്യുന്നത്.
മകൻ ടി.കെ രാജപ്പൻ, കൊച്ചു മകൻ അജി, കൊച്ചുമകന്റെ സുഹൃത്ത് ജോയി എന്നിവർക്കൊപ്പമാണ് കുട്ടിയമ്മ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
2023ലെ സാക്ഷരതാ പരീക്ഷയില്‍ 100 ല്‍ 89 മാർക്കും കുട്ടിയമ്മ നേടിയിരുന്നു.

إرسال تعليق