പാലക്കാട്: ധോണിയില്‍ കാർ കത്തി ഒരാള്‍ മരിച്ചു. നാല് മണിയോടെയാണ് റോഡരികില്‍ കാർ കത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണച്ചു.
നാല് മണിയോടെയാണ് റോഡരികില്‍ കാർ കത്തിയത്. മുണ്ടൂർ വേലിക്കാട് റോഡിലാണ് സംഭവം.കാർ പൂർണമായി കത്തിനശിച്ചിട്ടുണ്ട്.
വേലിക്കാട് സ്വദേശിയുടെതാണ് കാർ. ആരാണ് കാറിനകത്ത് ഉണ്ടായിരുന്നതെന്ന് ആദ്യം വ്യക്തമല്ല. മൃതദേഹം കാർ ഉടമയുടേതെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പൊലീസ്.
വേലിക്കാട് സ്വദേശി പോള്‍ ജോസഫ് എന്നയാളുടേതാണ് കാർ. 62 വയസാണ് ഇയാള്‍ക്ക്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഫോറൻസിക് വിദഗ്ദർ ഉള്‍പ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. കാറുടമ പെട്രോള്‍ പമ്പിലെത്തി പെട്രോള്‍ വാങ്ങിയിരുന്നു എന്നാണ് വിവരം.

Post a Comment