എഴുത്തുകാരിയും അധ്യാപികയുമായ ബി സരസ്വതി അന്തരിച്ചു



കോട്ടയം : എഴുത്തുകാരിയും അധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് ഏറ്റുമാനൂരിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

കിടങ്ങൂര്‍ എന്‍എസ്‌എസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസായി വിരമിച്ചിരുന്നു.

പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളാണ് ബി സരസ്വതി. ഛായാഗ്രാഹകന്‍ വേണു, എന്‍ രാമചന്ദ്രന്‍ ഐപിഎസ് എന്നിവരാണ് മക്കള്‍. 

സംസ്‌കാരം നാളെ ഏറ്റുമാനൂരിലെ വീട്ടുവളപ്പില്‍ നടക്കും. ഓർമ്മകള്‍ ചന്ദനഗന്ധം പോലെ, കരിഞ്ഞ പൂക്കള്‍ വാസന്തിക്കൊരു രക്ഷാമാർഗം, ക്യൂറിയും കൂട്ടരും എന്നിവ കൃതികളാണ്.

Post a Comment

أحدث أقدم