യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! വാഴച്ചാല്‍-മലക്കപ്പാറ റോഡില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂർണ്ണ ഗതാഗത നിരോധനം



തൃശൂർ : ആനമല റോഡില്‍ വാഴച്ചാല്‍ മുതല്‍ മലക്കപ്പാറ വരെ തിങ്കളാഴ്ച മുതല്‍ സമ്ബൂർണ്ണ ഗതാഗത നിരോധനം ഏർപ്പെടുത്തി.

നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിലായ സാഹചര്യത്തിലാണ് നടപടി. ആനക്കയത്തിന് സമീപം കുമ്മാട്ടിയിൽ കലുങ്ക് തകർന്നതിനെ തുടർന്ന് ഒക്ടോബർ 31 മുതൽ ഇവിടെ ഭാഗികമായി ഗതാഗതം നിരോധിച്ചിരുന്നു.

നവംബർ പത്തിനുള്ളിൽ. സമാന്തരപാത നിർമ്മിക്കാനായി മരം മുറിക്കുന്നതിനും, റോഡ് പണിക്കുള്ള നിർമ്മാണത്തിനും യന്ത്രങ്ങളും സൂക്ഷിക്കുന്നതിനും വനം വകുപ്പിൽ നിന്ന് അനുമതി ലഭിക്കാത്തതാണ് നിർമ്മാണം വൈകാൻ കാരണം. നിലവിലുള്ള വാഹനങ്ങൾ കടന്നുപോകുന്നത് കാരണം കലുങ്കിൻ്റെ അവസ്ഥ കൂടുതൽ മോശമായ കാരണം സമ്ബൂർണ്ണ നിരോധനം ഏർപ്പെടുത്തി.

പൊതുഗതാഗത സംവിധാനങ്ങൾ ഉൾപ്പെടുന്ന എല്ലാ വാഹനങ്ങൾക്കും വനം വകുപ്പിൻ്റെ വാഴച്ചാൽ ചെക്ക് പോസ്റ്റ് വരെ മാത്രമേ യാത്രാനുമതി ഉണ്ടായിരിക്കുകയുള്ളൂ. തമിഴ്നാട്ടിൽ നിന്ന് വരുന്ന വാഹനങ്ങളെ മലക്കപ്പാറ ചെക്ക് പോസ്റ്റിൽ തടയും.

വനം വകുപ്പ് അനുമതി നൽകിയാൽ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. മരം മുറിക്കുന്നതിനും ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുമുള്ള അനുമതിക്കുള്ള നിയമപരമായ നടപടികൾ പുരോഗമിക്കുകയാണ്. സുരേഷ് ബാബു ഐ.എസ്. അറിയിച്ചു.


Post a Comment

أحدث أقدم