ഫോർട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകർന്ന് അപകടം; ഏഴ് വിദേശികള്‍ അഴിമുഖത്തേക്ക് വീണു



കൊച്ചി: ഫോർട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകർന്ന് അപകടം. കൊച്ചി കാണാനെത്തിയ വിദേശ സഞ്ചാരികള്‍ ചീനവല ഉപയോഗിച്ച്‌ മീൻപിടിക്കുന്നതിനിടെയാണ് തട്ട് തകർന്ന് കായലില്‍ വീണത്.

തുടർന്ന് വിദേശികള്‍ അഴിമുഖത്തേക്ക് വീണു. ഏഴുപേരാണ് അപകടത്തില്‍പ്പെട്ടത്. ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. 

ആർക്കും സാരമായ പരിക്കില്ലെങ്കിലും ഇവരുടെ ബാഗ് ഉള്‍പ്പെടെ നഷ്‌ടപ്പെട്ടു. വലയുടെ പലകകള്‍ ദ്രവിച്ച നിലയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും സഞ്ചാരികള്‍ അതില്‍ കയറുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

أحدث أقدم