മറയൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ പോസ്റ്റർ ഒട്ടിക്കുന്നത് വ്യാപകമാകുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ ഈ നടപടി കണ്ടില്ലെന്ന് നടിച്ച് അധികൃതരും.
മൂന്നാർ- മറയൂർ അന്തസ്സംസ്ഥാന പാതയോരത്തുള്ള കാത്തിരുപ്പുകേന്ദ്രങ്ങളിൽ രാഷ്ട്രീയ ഭേദമില്ലാതെയാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. വൈദ്യുതിപോസ്റ്റുകളിൽ സ്ഥാനാർഥികളുടെ പോസ്റ്ററുകൾ ഒട്ടിക്കുന്നതോടൊപ്പം കട്ടൗട്ടുകൾ സ്ഥാപിക്കുന്നതും വ്യാപകമാണ്.
മറയൂർ- മൂന്നാർ പാതയിൽ സ്ഥിതിചെയ്യുന്ന കാത്തിരിപ്പുകേന്ദ്രങ്ങൾ സമീപകാലത്താണ് അറ്റകുറ്റപ്പണികൾ പൂർത്തികരിച്ച് ഭിത്തികളിൽ പെയിന്റടിച്ചത്. അവിടെയെല്ലാം ഇന്ന് പോസ്റ്ററുകൾ ഒട്ടിച്ച് വികൃതമാക്കിയിരിക്കുകയാണ്.

إرسال تعليق