മലപ്പുറം : ഒതായി മനാഫ് വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
മനാഫിന്റെ സഹോദരിയുടെ മകൻ മാലങ്ങാടൻ ഷഫീഖ് ആണ് കേസിലെ ഒന്നാം പ്രതി, ഇയാൾക്കാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.
1995 ഏപ്രില്‍ 13നാണ് കേസിന് ആസ്പദമായ സംഭവം, ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
ഈ കേസിൽ 25 വര്‍ഷം ഒളിവിലായിരുന്നു 4 പ്രതികളും. മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയായ പിവി അൻവർ അടക്കമുള്ള 21 പ്രതികളെയാണ് നേരത്തെ കോടതി വെറുതെ വിട്ടത്.

إرسال تعليق