കൊച്ചി: ആന്റി ബയോട്ടിക്കുകളുടെ ഉപയോഗം സമീപകാലത്ത് വൻതോതില്‍ കൂടുന്നുണ്ടെന്നും ഇതുമൂലം അപകടകാരികളായ ബാക്ടീരിയകള്‍ ശക്തിപ്രാപിക്കുകയും അവയ്ക്കെതിരെ ചികിത്സ ഫലിക്കാതാവുകയും ചെയ്യുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം രംഗത്ത്. ആന്റിമൈക്രോബിയല്‍ റെസിസ്റ്റൻസ് എന്ന ഈ അവസ്ഥയെ കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്.
ആന്റിബയോട്ടിക് മരുന്നുകള്‍ ഫലിക്കാതായാല്‍ കാൻസർ, ക്ഷയരോഗം, ന്യൂമോണിയ തുടങ്ങിയ ഗുരുതര രോഗങ്ങള്‍ മാത്രമല്ല സാധാരണ ചെറിയ മുറിവില്‍ നിന്നുള്ള അണുബാധപോലും മരണത്തില്‍ വരെ കലാശിക്കാമെന്നും ശസ്ത്രക്രിയകള്‍ അസാദ്ധ്യമാകുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.
ആന്റി ബയോട്ടിക് ഉപയോഗം; ശ്രദ്ധിക്കാൻ
ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക് ഉപയോഗിക്കരുത്.
അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകള്‍ പിന്നീട് വീണ്ടും ഉപയോഗിക്കരുത്.
അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞതോ ആയവ മണ്ണിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്. അവ സർക്കാർ ആശുപത്രിക്ക് കൈമാറുക.
ഡോക്ടർ നിർദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകള്‍ പൂർണമായും കൃത്യമായും കഴിക്കുക, ഇടയ്ക്കുവച്ച് നിറുത്തരുത്.
ആന്റിബയോട്ടിക് മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്.
കോഴിവളർത്തലിലും കന്നുകാലിവളർത്തലിലും മത്സ്യക്കൃഷിയിലും ആന്റിബയോട്ടിക് മരുന്നുകള്‍ വെറ്ററിനറി ഡോക്ടറുടെ നിദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.

إرسال تعليق