കാസർഗോഡ് കാറ്റാംകവലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം ; ഒരാള്‍ മരിച്ചു



കാസർഗോഡ് : കാറ്റാംകവലയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു ഒരാള്‍ മരിച്ചു. മൈസൂരിലെ സാലിഗ്രാം താലൂക്കില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്.

ഡ്രൈവറും സഹായിയും ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നത് 52 പേരാണ്. പരിക്കേറ്റവരില്‍ അഞ്ച് പേർ കുട്ടികളാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

കാസർഗോഡ് മലയോര ഹൈവെയിലെ കാറ്റാംകവലയില്‍ വെച്ചായിരുന്നു അപകടം. മരിച്ചയാളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Post a Comment

أحدث أقدم