പാലക്കാട് മലമ്പുഴയിൽ ‘പുലി’ ഇറങ്ങി; അനാവശ്യ യാത്ര പാടില്ല, വനം വകുപ്പ് പ്രദേശത്ത് ജാഗ്രത നിർദേശം നല്‍കി



പാലക്കാട്: മലമ്പുഴയിൽ പുലിയെ കണ്ടതിനെ തുടര്‍ന്ന് അനാവശ്യ യാത്ര നിരോധിച്ചു. പ്രദേശത്ത് കനത്ത ജാഗ്രത നിർദേശം നല്‍കി വനം വകുപ്പ്. മലമ്പുഴ അകത്തേത്തറ, കെട്ടേക്കാട് വനം റേഞ്ച് പരിധിയിൽ രാത്രി യാത്രചെയ്യുന്നവർക്കാണ് ജാഗ്രത നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് പൊലീസിന്‍റെയും വനം വകുപ്പ് നിർദേശം.

പ്രദേശത്ത് മുഴുവൻ സമയ നിരീക്ഷണത്തിന് വനം വകുപ്പ് പ്രത്യേക സ്‌ക്വാഡ് തുടരുന്നുണ്ട്. രണ്ട് സംഘങ്ങളെയാണ് നിരീക്ഷണത്തിന് നിയോഗിച്ചിട്ടുള്ളത്. മലമ്പുഴ സർക്കാർ സ്കൂൾ പരിസരത്തും ജയിൽ ക്വാർട്ടേഴ്‌സിനായി ഏറ്റെടുത്ത സ്ഥലത്തും രാവിലെ സംഘം പരിശോധന നടത്തിയിരുന്നു.

പുലിയെ കണ്ടെന്നറിയിച്ചയാളോട് വനംവകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്. പൊലീസ് സഹായത്തോടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനുള്ളശ്രമത്തിലാണ് വനം വകുപ്പ് നിലവില്‍. ഇന്നത്തെ രാത്രി പരിശോധനക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ആ‌ർഎഫ്ഒ അറിയിച്ചു.

Post a Comment

أحدث أقدم