തിരുവനന്തപുരം : കേശവദാസപുരം മനോരമ വധക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. പ്രതി ബിഹാര്‍ സ്വദേശിയായ ആദം അലിക്കാണ് ജീവപര്യന്തം കഠിനതടവും 90,000 രൂപ പിഴയും വിധിച്ചത്.
സ്വര്‍ണ്ണവും പണവും കവര്‍ച്ച ചെയ്യാനായി 68 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിധി. 2021ല്‍ നടന്ന കൊലപാതകത്തില്‍ നാലുവര്‍ഷത്തിനു ശേഷമാണ് ശിക്ഷാവിധി. കുറ്റക്കാരന്‍ എന്ന് വിധിച്ചതിന് പിന്നാലെ ആദം അലി കോടതിയില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചു. പൊലീസും അഭിഭാഷകരും ചേര്‍ന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തി.പിന്നാലെയായിരുന്നു ശിക്ഷാവിധി.
362 ആം വകുപ്പു പ്രകാരം ജീവപര്യന്തം കഠിനതടവും 50,000 രൂപയുമാണ് ശിക്ഷ. 449 ആം വകുപ്പ് പ്രകാരം 10 വര്‍ഷം തടവും പതിനായിരം രൂപ പിഴയും, 393 ആം വകുപ്പ് പ്രകാരം ഏഴുവര്‍ഷം തടവും 10,000 രൂപ പിഴയും , 397 ആം വകുപ്പ് പ്രകാരം ഏഴ് വര്‍ഷം തടവും പതിനായിരം രൂപ പിഴയും, 201 ആം വകുപ്പു പ്രകാരം ഏഴുവര്‍ഷം തടവും 10,000 രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ.
ശിക്ഷ ഒറ്റ ജീവപര്യന്തമായി അനുഭവിച്ചാല്‍ മതി. ആകെ പിഴത്തുക 90,000 രൂപ അടയ്ക്കണം. കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. മനോരമയുടെ വീടിനു സമീപത്ത് ജോലിക്ക് എത്തിയതായിരുന്നു പ്രതി ആദം അലി. ആളില്ലാത്ത സമയം നോക്കി മനോരമയെ കൊലപ്പെടുത്തി കിണറ്റിലിടുകയായിരുന്നു.

إرسال تعليق