ഇന്ന് യുവാക്കളിൽ കൂടുതലായി കണ്ടുവരുന്ന രോഗമാണ് നോൺ ആൽക്കഹോളിക് ഫാറ്റിലിവർ(NAFL). സാധാരണയായി ഇത് ആശങ്കാജനകമായ ഒരു കാര്യമല്ലെങ്കിലും കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിലും രോഗിയുടെ അവസ്ഥ ഗുരുതരമാകുകയും ചെയ്യും.
രോഗം മാറാൻ മരുന്നുകൾ ഉണ്ടെങ്കിലും ജീവിത ശൈലിയിലെ ചില മാറ്റങ്ങൾ, ശരീരഭാരം കുറയ്ക്കൽ എന്നിവയിലൂടെ ഫാറ്റിലിവർ ഗുരുതരമാകുന്നത് കുറയ്ക്കാൻ കഴിയും. ചിലതരം പച്ചക്കറികൾ ഫാറ്റിലിവർ മാറ്റാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ പറയുന്നു.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് കരളിൻ്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നാരുകൾ, ആൻറിഓക്‌സിഡൻ്ററുകൾ, നൈട്രേറ്റുകൾ എന്നിവയാൽ സംബുഷ്ടമായ ബീറ്റ്റൂട്ട് രക്തയോട്ടം എളുപ്പത്തിലാക്കുകയും അവയവങ്ങളിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് കരളിലെ പിത്തരസത്തിൻ്റെ ഉൽപാദനം വർദ്ധിപ്പിക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കുകയും കരളിൻ്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.
പയർവർഗ്ഗങ്ങൾ,കടല എന്നിവയിൽ ധാരാളം പ്രോട്ടീനുകളും നാരുകളും അടങ്ങിയിരിക്കുന്നു. പയർവർഗ്ഗങ്ങളിലെ കുറഞ്ഞ അളവിലുള്ള പൂരിത കൊഴുപ്പുകളും നാരുകളും ഫാറ്റി ലിവർ രോഗമുള്ളവർക്ക് ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. പയർവർഗ്ഗങ്ങൾ കരളിലെ കൊഴുപ്പ് കുറയ്ക്കുകയും കരളിൻ്റെ പ്രവർത്തനം നന്നാക്കുകയും ചെയ്യും. മാത്രമല്ല ഇവയ്ക്ക് ദഹനത്തെ പ്രോത്സാഹിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്ഥിരമായി നിലനിർത്താനും കഴിയും. ഫാറ്റിലിവർ രോഗമുള്ളവർക്ക് ഇവ രണ്ടും അത്യാവശ്യമുള്ള ഘടകങ്ങളാണ്
വെളുത്തുളളി
രുചിവർധിപ്പിക്കുക എന്നതിലുപരി വെളുത്തുള്ളിക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. വെളുത്ത നിറത്തിലുള്ള സൾഫർ സമ്ബന്നമായ സംയുക്തങ്ങൾക്ക് കരൾ കോശങ്ങളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുകയും കൊളസ്ട്രോളിൻ്റെ അളവ് കൂടാതിരിക്കാൻ സഹായിക്കുകയും ചെയ്യും.വെളുത്തുള്ളി കരൾവീക്കം ശമിപ്പിക്കാനും സഹായിക്കും.
ഇലക്കറികൾ
കരളിൻ്റെ പ്രവർത്തനത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച പച്ചക്കറികളാണ് ചീര, ഉലുവ ഇവയൊക്കെ. ഇവയിൽ
അടങ്ങിയിരിക്കുന്ന ക്ലോറോഫിൽ കരളിലെ വിഷവസ്തുക്കളെ പുറംതള്ളാൻ സഹായിക്കുന്നു. ആൻ്റി ഓക്സിഡൻ്റുകളുടെ കരളിനുണ്ടാകുന്ന കേടുപാടുകൾ തടയും. പതിവായി ചീര കഴിക്കുന്നത് ഫാറ്റിലിവർ രോഗത്തിനുള്ള ഉത്തമ ചികിത്സയാണ്. ഇലക്കറികൾ കരളിൽ പിത്തരസത്തിൻ്റെ ഉൽപാദനം വർദ്ധിപ്പിക്കുകയും കൊഴുപ്പിനെ അലിയിച്ച് കളയുകയും മാലിന്യങ്ങളെ പുറംതള്ളാൻ സഹായിക്കുകയും ചെയ്യും.
ക്രൂസിഫെറോസ് പച്ചക്കറികൾ
ബ്രോക്കോളി, കോളിഫ്ളവർ, കാബേജ് എന്നിവയെല്ലാം നാരുകളാൽ സംബുഷ്ടമാണ്. ഇവയിൽ ധാരാളം ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അവ കരളിനെ വിഷവിമുക്തമാക്കും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യും. പച്ചക്കറികൾ കഴിക്കുന്ന ആളുകളിൽ കരളിലെ കൊഴുപ്പിൻ്റെ അളവ് കുറയുകയും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുകയും ചെയ്യുന്നു.






إرسال تعليق