തണുപ്പ് കാലത്ത് ചർമ്മസംരക്ഷണം ഏറെ പ്രധാനമാണ്. ഈ കാലാവസ്ഥയില്‍ ചർമ്മം വരണ്ടുപോകുന്നത് പലർക്കും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ലളിത മാർഗങ്ങള്‍ പിന്തുടർന്നാല്‍ ഈ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാം.
വെളിച്ചെണ്ണ:
ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ വെളിച്ചെണ്ണ മികച്ചതാണ്. ഇതില്‍ അടങ്ങിയ ഫാറ്റി ആസിഡുകള്‍ ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. കുളിക്കുന്നതിന് മുമ്ബ് ചൂടാക്കിയ വെളിച്ചെണ്ണ ചർമ്മത്തില്‍ പുരട്ടുന്നത് വരണ്ട ചർമ്മത്തെ അകറ്റുകയും ചർമ്മത്തെ മൃദുവും തിളക്കമുള്ളതുമാക്കുകയും ചെയ്യും.
തേൻ:
ശൈത്യകാലത്ത് തേൻ ഒരു സ്വാഭാവിക മായ്സ്ചറൈസറാണ്. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്തി വരണ്ട ചർമ്മം അകറ്റാൻ സഹായിക്കുന്നു. അല്‍പം തേനും തെൈരും ചേർത്ത് തയ്യാറാക്കുന്ന പാക്ക് മുഖത്ത് പുരട്ടിയാല്‍ ചർമ്മം കൂടുതല്‍ മൃദുവും തിളക്കമുള്ളതുമായിരിക്കും.
കറ്റാർവാഴ:
കറ്റാർവാഴ ജെല്‍ ശൈത്യകാല ചർമ്മ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമാണ്. ദിവസേന കറ്റാർവാഴ ജെലും റോസ് വാട്ടറും ചേർത്ത് ചർമ്മത്തില്‍ പുരട്ടുന്നത് ചർമ്മത്തെ തണുപ്പിക്കുകയും സുന്ദരമാക്കുകയും ചെയ്യുന്നു.
ഒലിവ് ഓയില്‍:
പാചകത്തിന് മാത്രമല്ല, ഒലിവ് ഓയില്‍ ചർമ്മസംരക്ഷണത്തിനും ഉത്തമമാണ്. ഇതില്‍ അടങ്ങിയ വിറ്റാമിൻ ഇയും ആന്റിഓക്‌സിഡന്റുകളും വരണ്ട ചർമ്മത്തിന് പോഷണം നല്‍കുന്നു. കുളിക്കുന്നതിന് മുമ്ബ് ചൂടാക്കിയ ഒലിവ് ഓയില്‍ സൗമ്യമായി ചർമ്മത്തില്‍ മസാജ് ചെയ്യാം. ഒലിവ് ഓയില്‍ പഞ്ചസാരയുമായി ചേർത്ത് മുഖത്ത് പുരട്ടുന്നത് മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചർമ്മം തിളക്കമുള്ളതാക്കാനും സഹായിക്കും.
ഗ്ലിസറിനും റോസ് വാട്ടറും:
ഗ്ലിസറിനും റോസ് വാട്ടറും തുല്യ അളവില്‍ ചേർത്ത് ഒരു സ്പ്രേ കുപ്പിയില്‍ സൂക്ഷിക്കുക. ചർമ്മം വരണ്ടുപോകുന്ന ഭാഗങ്ങളില്‍ ഇതു സ്പ്രേ ചെയ്യുക. ഇത് ചർമ്മത്തിന് ഈർപ്പം നല്‍കുന്നതിനൊപ്പം സ്വാഭാവിക തിളക്കം നിലനിർത്താനും സഹായിക്കും.
തണുപ്പ് കാലത്ത് ഈ ലളിതമായ ദിനചര്യകള്‍ പിന്തുടരുന്നത് ചർമ്മത്തെ സംരക്ഷിച്ച് ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ നിലയില്‍ നിലനിർത്തും.

إرسال تعليق