ഇടുക്കിയില്‍ പ്രഭാതസവാരിക്കിറങ്ങിയ വിദേശവിനോദ സഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു



ഇടുക്കി:ആനച്ചാല്‍ ടൗണിന് സമീപത്തുള്ള ആഡിറ്റ് കവലയില്‍, ബ്രിട്ടീഷുകാരനായ വിനോദസഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ആഡിറ്റിലുള്ള ഒരു റിസോർട്ടിലെത്തിയ 52-കാരനാണ് കടിയേറ്റത്.

ബുധനാഴ്ച രാവിലെ പ്രഭാതസവാരിക്കായി റോഡിലൂടെ നടക്കുമ്ബോള്‍ നായ കാലില്‍ കടിക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ചിത്തിരപുരത്തെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും, അവിടെനിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. ഇവിടെയെത്തി വാക്സിനെടുത്തു.

എന്നാല്‍, ഏതാനും ദിവസംകൂടി ആശുപത്രിയില്‍ ചെല്ലണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍, മടക്കയാത്രയെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇദ്ദേഹം.

Post a Comment

أحدث أقدم