പൃഥിരാജ് 'ഒടിയനായി' എത്തുന്ന രാഹുല്‍ സദാശിവൻ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്. ബോളിവുഡിലെ പ്രശസ്ത നിർമാതാവ് കരണ്‍ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസാണ് ഒടിയൻ നിർമിക്കുന്നത്.
സുപ്രിയ മേനോന്റെ പൃഥിരാജ് പ്രൊഡക്ഷൻസുമായി ചേർന്നാണ് നിർമാണം. കരണ്‍ ജോഹർ നിർമിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്. അഡാർ പൂനവാല, അപൂർവ മേത്ത എന്നിവരും സഹനിർമാതാക്കളാണ്. രാഹുല്‍ സദാശിവൻ തന്നെയാണ് വിവരം പങ്കുവച്ചിരിക്കുന്നത്.
മഞ്ജു വാര്യർ ആണ് ചിത്രത്തിലെ നായിക. ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്നീ ഹൊറർ ചിത്രങ്ങള്‍ ഒരുക്കിയ രാഹുല്‍ സദാശിവനൊപ്പം പൃഥ്വിരാജും മഞ്ജുവാര്യരും ഒരുമിക്കുന്നതിനാല്‍ ആരാധകർക്ക് പ്രതീക്ഷകള്‍ ഏറെയാണ്.
വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ പൂർത്തിയാക്കിയശേഷം രാഹുല്‍ സദാശിവൻ ചിത്രത്തില്‍ പൃഥ്വിരാജ് ജോയിൻ ചെയ്യുമെന്നാണ് വിവരം. ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന ഹാപ്പിലൂപ്പില്‍ അഭിനയിക്കുകയാണ് മഞ്ജുവാര്യർ.

Post a Comment